Loading ...

Home International

ലോകത്തിന്‌ ബഹുമുഖഘടന അനിവാര്യം;ഗുട്ടെറസ്‌

ലോകത്തിന് കാര്യക്ഷമവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബഹുമുഖ ഘടന അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടനാ മേധാവി. രക്ഷാസമിതിപോലുള്ള ബഹുരാഷ്ട്ര സംവിധാനത്തിന് പല്ലുണ്ടെങ്കിലും കടിക്കാന്‍ ആഗ്രഹിക്കാത്തതാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎന്‍ പ്രമാണം അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകധ്രുവ ലോകത്തിനായുള്ള അമേരിക്കയുടെ നീക്കവും പ്രമുഖ രാജ്യങ്ങള്‍ക്കിടയിലടക്കം ഉണ്ടാകുന്ന ഭിന്നിപ്പും ശക്തമായ ലോകസാഹചര്യത്തില്‍ യുഎന്‍ മേധാവിയുടെ വാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. പുതിയ നൂറ്റാണ്ടില്‍ സര്‍ക്കാര്‍ എന്നത് രാഷ്ട്രീയവും ശക്തിയും മാത്രമല്ല. ആഗോള ഭരണപരിപാലനത്തിനായുള്ള ബഹുസ്വര ഉപാധികൂടിയാണ്. ഐക്യരാഷ്ട്രസംഘടന രൂപീകരിച്ചശേഷം നിരവധി അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും മൂന്നാം ലോകയുദ്ധം ഒഴിവാക്കാന്‍ സാധിച്ചതായി ഗുട്ടെറസ് പറഞ്ഞു. പൊതുസഭ ചേരുന്നതിനുമുമ്ബ് സ്ഥിരാംഗങ്ങളുടെ യോഗം ചേരാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. മഹാമാരിയേയും കാലവസ്ഥാ വ്യതിയാനത്തെയും പരാജയപ്പെടുത്താനും കൂടുതല്‍ സുസ്ഥിര സാമ്ബത്തിക സാമൂഹ്യ ഘടനയ്ക്കും വന്‍ശക്തികള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു.

Related News