Loading ...

Home Gulf

ദുബായ് നഗരം വീണ്ടും തിരക്കിലേക്ക്, മാര്‍ച്ച്‌ 26 മുതലുണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കി

യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളില്‍നിന്നുള്ളവര്‍ നഗരത്തില്‍ സംഘമായി എത്തിത്തുടങ്ങി. കാറില്‍ മൂന്നുപേരുടെ യാത്രയ്ക്കാണ് അനുമതിയെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള യാത്രയ്ക്കു വിലക്ക് ഇല്ല. മെട്രോ സര്‍വീസും പഴയതുപോലെയായി. രാത്രി 11 മുതല്‍ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം കൂടി നീക്കിയതോടെ നഗരത്തില്‍ വീണ്ടും തിരക്ക്. ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60-നു മുകളിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കുകളും നീക്കിയിരുന്നു. മാര്‍ച്ച്‌ 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ദുബായ് ഫ്രെയിം, സ്‌കീ ദുബായ്, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ തിരക്കുണ്ട്. മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നിട്ടുണ്ട്. ഷാര്‍ജയിലും ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ജിമ്മുകളും തുറന്നു. എന്നാല്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ട്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലും സുരക്ഷാ മുന്‍കരുതലിലാണ് ഇപ്പോഴും നഗരം. ആള്‍ക്കൂട്ടമുള്ളിടത്ത് സാമൂഹിക അകലം ഓര്‍മിപ്പിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നു.

Related News