Loading ...

Home USA

കൊറോണ വൈറസ് സ്റ്റിമുലസ് ചെക്ക് ലഭിച്ചവരില്‍ പത്തുലക്ഷത്തിലേറെ മരിച്ചവരും

വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ ഫെഡറല്‍ ഗവണ്‍മെന്‍റ് നല്‍കിയ സ്റ്റിമുലസ് ചെക്കുകള്‍ ലഭിച്ചതില്‍ 1.1 മില്യണ്‍ മരിച്ചവരെന്നു ജൂണ്‍ 25 നു ഗവണ്‍മെന്‍റ് വാച്ച്‌ ഡോഗ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

1.4 ബില്യണ്‍ ഡോളറാണ് ഇതുവഴി ഗവണ്‍മെന്‍റിനു നഷ്ടമായിരിക്കുന്നതെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് അയയ്ക്കുന്നതിനെ കുറിച്ചു കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തറിയുന്നത്. ഓരോ നികുതിദായകര്‍ക്കും 1200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും വീതമാണ് ആദ്യ സഹായധനം നല്‍കിയിരുന്നത്. ഇതോടൊപ്പം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഓരോ ആഴ്ചയിലും അണ്‍ എംപ്ലോയ്മെന്‍റ് ഇന്‍ഷ്വറന്‍സായി 600 ഡോളറും ലഭിച്ചിരുന്നു. മേയ് അവസാനം വരെ 72 ശതമാനം ചെക്കുകളും അയച്ചു കഴിഞ്ഞപ്പോള്‍ മരിച്ചവരെ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും വിശദീകരണമുണ്ട്. ഈയാഴ്ച പ്രസിഡന്‍റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്കുകള്‍ നല്‍കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിരുന്നു.

Related News