Loading ...

Home Kerala

സില്‍വര്‍ലൈന്‍ റെയില്‍വേ പദ്ധതി: 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍വേ പദ്ധതി നടപ്പാക്കണമെങ്കില്‍ 20,000 കുടുംബങ്ങളെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കേരള റെയില്‍വേ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഈ അതിവേഗ പാത നിര്‍മ്മാണത്തിനായി 6395 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് പറയുന്നത്. പദ്ധതിയുടെ നിര്‍മ്മാണ ചെലവ് 67,045 കോടി രൂപയാണ്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നും നിര്‍മാണ ചുമതലയുള്ള കേരള റെയില്‍വേ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പറയുന്നു. പദ്ധതിയുടെ സര്‍വേയും അനുബന്ധ ജോലികളും പൂര്‍ത്തീകരിച്ചു. പാതയുടെ 132 കിലോമീറ്റര്‍ കടന്നുപോകുന്നത് നെല്‍വയലുകളിലൂടെയും നീര്‍ത്തടങ്ങളിലൂടെയുമാണ്. ഈ സ്ഥലങ്ങള്‍ കരിങ്കല്ലുകളും, മറ്റ് അവശിഷ്ടങ്ങളും ഉപയോഗിച്ച്‌ നികത്തേണ്ടി വരും. പദ്ധതി ലാഭകരമാക്കുന്നതിന് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനായി 10,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

Related News