Loading ...

Home sports

ഫ്രഞ്ച് കപ്പ് ഫൈനല്‍ ജൂലൈയില്‍ നടക്കും

ഫ്രഞ്ച് കപ്പ് ഫൈനല്‍ ജൂലൈ 24ന് നടത്താന്‍ ഫ്രാന്‍സ് തീരുമാനിച്ചു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ കൊറോണ കാരണം നേരത്തെ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. അതാണ് ഇപ്പോള്‍ ജൂലൈ 24ന് നടത്താന്‍ തീരുമാനിച്ചത്. പി എസ് ജിയും സെന്റ് എറ്റിയെനും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലീഗ് ചാമ്ബ്യന്മാരായ പി എസ് ജി രണ്ടാം കിരീടമാകും ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ലീഗ് കപ്പ് ഫൈനല്‍ ജൂലൈ 31നും നടക്കും. ലീഗ് കപ്പ് ഫൈനലില്‍ പി എസ് ജിയുന്‍ ലിയോണും ആണ് ഏറ്റുമുട്ടുന്നത്. രണ്ട് മത്സരങ്ങള്‍ക്കും കാണികള്‍ ഉണ്ടാകും. ഇപ്പോള്‍ 5000 കാണികളെ പ്രവേശിപ്പിക്കാന്‍ ആണ് അനുമതി കിട്ടിയത് എന്നും കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ വേണ്ടി അനുവാദം ചോദിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു

Related News