Loading ...

Home National

രാജ്യത്ത് കൊറോണ ബാധിതര്‍ അഞ്ച് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. 5,08,953 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 384 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു. ഇതോടെ രോഗം ബാധിച്ചുള്ള ആകെ മരണം 14,685 ആയി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്ത് വൈറസ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ മാത്രം രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,765 പേര്‍ക്ക് രോഗം ബാധിച്ചു. 7106 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു

Related News