Loading ...

Home International

പാംഗോങ്ങില്‍ കടന്നുകയറ്റവുമായി ചൈന;അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റത്തിനുള്ള ധാരണ ലംഘിച്ചു

ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കവേ അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ ഇരുരാജ്യങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ധാരണ ധിക്കരിക്കുകയാണ് ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി. പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്ത് സൈനിക വിന്യാസവും വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, ചൈനീസ് നടപടി വിശ്വാസത്തിന് പോറലേല്‍പ്പിച്ചെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിക്കുകയുണ്ടായി . കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകള്‍ കരസേന തുടങ്ങിക്കഴിഞ്ഞിരുന്നു . ഒരു മാസത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങള്‍ക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങള്‍ നടത്തുന്നതെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു . കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഡല്‍ഹിയില്‍ മടങ്ങിയെത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ പറയുകയും അറിയിക്കുകയും ചെയ്തു . സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗല്‍വാനില്‍ അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭാഗത്തുള്ള 3 കിലോമീറ്റര്‍. വ്യോമതാവളം (എയര്‍ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിക്കു സമീപമുള്ള ഡെപ്സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളില്‍ അവിഭാജ്യ ഘടകമാണ്.

Related News