Loading ...

Home International

ലോക റെക്കോഡിട്ട്‌ 2 മിന്നല്‍പ്പിണര്‍

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് തെക്കന്‍ ബ്രസീലില്‍ 700 കിലോമീറ്ററിലുണ്ടായ മിന്നല്‍പ്പിണറിന് ലോകറെക്കോഡ്. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഏജന്‍സിയാണ് വിവരമറിയിച്ചത്. ഏറ്റവും കൂടുതല്‍ ദൂരം രേഖപ്പെടുത്തിയ മിന്നല്‍പ്പിണറാണിത്. ബോസ്റ്റണില്‍നിന്ന് വാഷിങ്ടണ്‍ ഡിസിവരെയുള്ള ദൂരമാണിതിന്. ഏറ്റവും കൂടുതല്‍ സമയം നീണ്ട മിന്നലിന്റെ റെക്കോഡും കഴിഞ്ഞ വര്‍ഷം തിരുത്തപ്പെട്ടു. വടക്കന്‍ അര്‍ജന്റീനയില്‍ 2019 മാര്‍ച്ച്‌ 4ന് ഉണ്ടായ മിന്നല്‍ 16.73 സെക്കന്റ് നീണ്ടു. ഏറ്റവും ദൂരമുള്ളതും സമയമെടുത്തതുമായ മിന്നലുകളുടെ മുന്‍ റെക്കൊഡുകളുടെ ഇരട്ടിയിലധികം ദൂരവും സമയവും പുതിയ റെക്കോഡുകള്‍ രേഖപ്പെടുത്തി. ലോക കാലാവസ്ഥാപഠന സംഘടന (ഡബ്ല്യൂഎംഒ) വിദഗ്ധരുടെ കമ്മിറ്റിയാണ് ഇതറിയിച്ചത്.

Related News