Loading ...

Home Kerala

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്കാ​യി പോ​കു​ന്ന​വ​ര്‍ ജി​ല്ലാ ക​ള​ക്ട​റി​ല്‍​നി​ന്നു പാ​സ് വാ​ങ്ങ​ണം

തി​രു​വ​ന​ന്ത​പു​രം: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്കാ​യി പോ​കു​ന്ന​വ​ര്‍ ജി​ല്ലാ ക​ള​ക്ട​റി​ല്‍​നി​ന്നു പാ​സ് വാ​ങ്ങ​ണം. പോ​കു​ന്ന സം​സ്ഥാ​ന​ത്തെ പാ​സും നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.

മ​റ്റു സം​സ്ഥാ​ന​ത്തെ പാ​സ് ല​ഭി​ച്ച​വ​ര്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും ജി​ല്ല​ക​ളി​ല്‍​നി​ന്നു പാ​സ് അ​നു​വ​ദി​ക്കു​ക. വി​വാ​ഹ​സം​ഘം ആ​ള​ക​ലം പാ​ലി​ച്ചും മ​റ്റ് ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​യി​രി​ക്ക​ണം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. വി​വാ​ഹ വേ​ദി​യ​ല്ലാ​തെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​രു​ത്. മ​റ്റു സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞി​രു​ന്ന​വ​ര്‍ വി​വാ​ഹ സം​ഘ​ത്തി​നൊ​പ്പം കേ​ര​ള​ത്തി​ലേ​ക്കു വ​രി​ക​യാ​ണെ​ങ്കി​ല്‍ 14 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യ​ണം. വ​ധൂ​വ​ര​ന്‍​മാ​ര്‍​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്.

ഇ​വി​ടെ​നി​ന്നു പോ​കു​ന്ന​വ​ര്‍ രാ​ത്രി ത​ങ്ങി​യ​ശേ​ഷം അ​ടു​ത്ത ദി​വ​സ​മാ​ണു മ​ട​ങ്ങു​ന്ന​തെ​ങ്കി​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യ​ണം. മ​റ്റു സം​സ്ഥാ​ന​ത്തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലാ​ണു വി​വാ​ഹ ച​ട​ങ്ങെ​ങ്കി​ല്‍ അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related News