Loading ...

Home sports

പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തി. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി മല്‍സരത്തില്‍ സിറ്റി തോറ്റതോടെയാണ് ഏഴ് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ആദ്യം കിരീടമുറപ്പിക്കുന്ന ടീമെന്ന റെക്കോഡും ലിവര്‍പൂള്‍ സ്വന്തമാക്കി. 2000-2001 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും 2017-18 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 23 പോയിന്റിന്റെ ലീഡോടെയാണ് ചെമ്ബട കിരീടം നേടിയത്.31 മല്‍സരങ്ങളില്‍ നിന്ന് ലിവര്‍പൂളികുന്  86 പോയിന്റാണുള്ളത്. തുടര്‍ന്നുള്ള ഏഴ് മല്‍സരങ്ങള്‍ ജയിച്ചാലും സിറ്റിക്ക് ലിവര്‍പൂളിനെ മറികടക്കാന്‍ കഴിയില്ല സീസണില്‍ തുടക്കം മുതലേ ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന ദിവസമാണ് സിറ്റിയോട് തോറ്റ് ലിവര്‍പൂളിന് കിരീടം നഷ്ടമായത്. സീസണില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്.



Related News