Loading ...

Home International

'ബെയ്ദു' ഇനി ലോകത്തെ വീക്ഷിക്കും

ഹോങ്കോങ്: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിര്‍ണയ സംവിധാന ശൃംഖലയിലെ അവസാന ഉപഗ്രഹമായ 'ബെയ്ദു' വിക്ഷേപിച്ച്‌ ചൈന. ഇതോടെ ചൈനയുടെ മറ്റൊരു നിരീക്ഷണക്കണ്ണ് കൂടി തുറക്കുകയാണ്. 20ഓളം വര്‍ഷങ്ങളെടുത്താണ് ചൈന ബെയ്ദു വികസിപ്പിച്ചത്. ഇതോടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമുള്ള ലോകത്തെ നാലാമത്തെ രാജ്യമാകുകയാണ് ചൈന. ചൈനീസ് സൈന്യം ഉള്‍പ്പെടെ യുഎസിന്റെ ജിപിഎസി(ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ബെയ്ദുവിന്റെ ലക്ഷ്യം യുഎസിന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് എന്നുവേണം മനസ്സിലാക്കാന്‍. ഇത് യുഎസിന്റെ ജിപിഎസിന് കടുത്ത വെല്ലുവിളിയുയര്‍ത്താനും സാധ്യതയുണ്ട്. യുഎസിനു പുറമേ റഷ്യയുടെ ജിഎല്‍ഒഎന്‍എഎസ്‌എസ്, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ എന്നിവയാണ് നിലവിലുള്ളത്. ഇന്ത്യയും ജപ്പാനും സമാന സംവിധാനത്തിന്റെ ചെറിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ബെയ്ദുവിന് മറ്റ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ലെന്നാണ് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വകലാശാലയിലെ ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ സ്‌പേസ് എന്‍ജിനീയറിങ് റിസര്‍ച്ച്‌ (എസിഎസ്‌ഇആര്‍) ഡയറക്ടര്‍ ആന്‍ഡ്രൂ ഡെംപ്സ്റ്റര്‍ പറയുന്നത്.

Related News