Loading ...

Home National

ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തത്തെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണരംഗത്ത് സ്വകാര്യ സ്ഥാപനങ്ങളെ സ്വാഗതം ചെയ്തു കേന്ദ്രസര്‍ക്കാര്‍. മേഖലയില്‍ പുതിയ സ്ഥാപനത്തിന് രൂപം നല്‍കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ എന്നാണു സ്ഥാപനത്തിന്റെ പേര്. ബഹിരാകാശരംഗത്ത് സ്വകാര്യ മേഖലയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ ഐഎസ്‌ആര്‍ഒ യില്‍ വരെ ശക്തി ചെലുത്താന്‍ ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവിഭാഗങ്ങളും പരസ്പരം സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. ബഹിരാകാശ രംഗത്തിനു തന്നെ ഇത് പുതിയൊരു കാല്‍വയ്പാണ്. ഐഎസ്‌ആര്‍ഒയുടെ കീഴില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്‍പോട്ടു കൊണ്ടു പോകും. എല്ലാത്തിനും അന്തിമമായി തീരുമാനങ്ങള്‍ എടുക്കുവാനുള്ള അധികാരം ഐഎസ്‌ആര്‍ഒയ്ക്ക് ആണ്. എന്നാല്‍, പുതിയ സ്ഥാപനം മേഖലയില്‍ നിലനില്‍ക്കുന്ന പോരായ്മകളെ പരിഹരിക്കാന്‍ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related News