Loading ...

Home cinema

ഷംനയോടൊപ്പം അമ്മയുണ്ടാകും

കൊച്ചി; സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ തട്ടിപ്പിനിരയായ നടി ഷംന കാസിമിന്് പിന്തുണ പ്രഖ്യാപിച്ച്‌ താരസംഘടന അമ്മ രംഗത്ത്. നിയമനടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ അറിയിച്ചു. തട്ടിപ്പിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തുവന്നതോടെയാണ് പിന്തുണയുമായി താരസംഘടനയായ അമ്മയും എത്തിയത്. പ്രതികള്‍ക്കെതിരെ മറ്റൊരു നടിയും മോഡലും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഷംനയില്‍ നിന്ന് പത്ത് ലക്ഷം രൂപയോളം കൈക്കലാക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. പ്രതികള്‍ മുന്‍പ് സിനിമാ മേഖലയില്‍ ഉള്ളവരെ ലൈംഗികമായി ചൂഷണം ചെയ്തതായി സമ്മതിച്ചു. ഷംനാ കാസിമിന്റെ മൊബൈല്‍ നമ്ബര്‍ കൈയ്യിലുള്ളവരെ ചോദ്യം ചെയ്യുകയോ, അവരുടെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കുകയോ ചെയ്‌തേക്കും. ഷംനയുടെ അമ്മ റൗലബിയുടെ പരാതിയില്‍ മരട് പൊലീസ് പ്രതികളില്‍ നാല്പേരെ പിടികൂടിയിട്ടുണ്ട്. ഇനി മൂന്നുപേരെ കൂടി കിട്ടാനുണ്ട്. പിടിയിലായത് തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ്.

Related News