Loading ...

Home International

കാബൂളില്‍ വ്യോമാക്രമണം; 25 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളില്‍ അഫ്ഗാന്‍ സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ 25 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്റെ വടക്ക് ഭാഗത്തുണ്ടായ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ബാല്‍ക്ക് ജില്ലയിലെ ദവ്‌ലട്ട് അബാഡ് ഗ്രാമത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ നാല് നഗരവാസികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സൈന്യം നിഷേധിച്ചു. വടക്ക് പടിഞ്ഞാറന്‍ ബധിസ് മേഖലയിലും ഇന്ന് ഏറ്റുമുട്ടലുണ്ടായിരുന്നു. ആക്രമണത്തില്‍ 7 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ബലമുര്‍ബാബ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് ആക്രണമം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related News