Loading ...

Home Gulf

കുവൈറ്റിൽ 2020 ഡിസംബര്‍ വരെ എല്ലാ വാഹനങ്ങളേയും സാങ്കേതിക പരിശോധനയില്‍ നിന്നും ഒഴിവാക്കി

കുവൈറ്റ് സിറ്റി : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വാഹങ്ങളേയും സാങ്കേതിക പരിശോധനയില്‍ നിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ 12 മുതല്‍ ഈ വര്‍ഷം അവസാനം വരെ എല്ലാ വാഹനങ്ങളെയും സാങ്കേതിക പരിശോധനയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പുതിയ ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സൌകര്യം ലഭ്യമാണെന്നും രജിസ്ട്രേഷന്‍ പിന്നീട് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് സ്വീകരിക്കാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ആരോഗ്യ അധികാരികള്‍ ശുപാര്‍ശ ചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും എളുപ്പമായ സൗകര്യമൊരുക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related News