Loading ...

Home Education

സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. സിബിഎസ്‌ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുവരെ നടത്തിയ മൂന്ന് പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കുക. അതേസമയം ഇക്കാര്യത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്‌മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി

Related News