Loading ...

Home Kerala

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി;ഡിജിപി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനിമുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ല. പലരും മാസ്ക് പോലും ധരിക്കുന്നില്ല. ഇനി ഇക്കാര്യത്തില്‍ ഉപദേശം ഉണ്ടാകില്ലെന്നും അറസ്റ്റും പിഴയും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആറുജില്ലകള്‍ കേന്ദ്രീകരിച്ച്‌ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരു കടയില്‍ ഒരേസമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ. കടകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നിന്നാല്‍ ഉടമയ്ക്കെതിരെയും ഒപ്പം കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതല്‍ പോലിസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Related News