Loading ...

Home Kerala

പെന്‍ഷന്‍ വാങ്ങുന്നവർക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ 29 മുതല്‍ വീണ്ടും അവസരം

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോര്‍ഡു പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 29 മുതല്‍ ജൂലൈ 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയുള്ള ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍/ ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ മസ്റ്ററിങ് പൂര്‍ത്തികരിക്കാം. ഹോട്ട് സ്‌പോട്ടുകളിലും കണ്ടൈയ്‌മെന്റ് സോണുകളിലും ഉള്ളവര്‍ക്ക് യാത്ര നിയന്ത്രണങ്ങളില്‍ അയവു ലഭിക്കുന്ന തിയതി മുതല്‍ ഒരാഴ്ച കാലയളവില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാം. സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോര്‍ഡു പെന്‍ഷന്‍ മസ്റ്ററിങിനായി ഇനിയും സമയം അനുവദിക്കില്ലായെന്നതിനാല്‍ അര്‍ഹരായ എല്ലാ ഗുണഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Related News