Loading ...

Home Gulf

പുതിയ തിരുമാനവുമായി സൗദി അറേബ്യ

റിയാദ്; കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിവിലുണ്ടായിരുന്ന കർഫ്യൂ പൂർണമായി പിൻവലിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതോടെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. അതേസമയം കർശന നിർദ്ദേശങ്ങളോട് കർഫ്യൂ പിൻവലിച്ചത്. ശാരീരിക അകലം പാലിക്കണമെന്നും മാസ്കുകൾ നിർബന്ധമായി ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനിടെ പ്രവാസികൾക്ക് ആശ്വാസമാകുമെന്ന മറ്റൊരു തിരുമാനം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.

രാജ്യാന്തര വിമാന സർവ്വീസുകളും ഉടൻ ഉണ്ടാകില്ല. അതിനിടെ പ്രവാസികൾക്ക് ആശ്വാസമാകുമെന്ന മറ്റൊരു പ്രഖ്യാപനമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം മാത്രം പ്രവാസികൾ മടങ്ങിയാൽ മതിയെന്ന് സൗദി വ്യക്തമാക്കി. അതുവരെ എക്സിറ്റ്, റീ-എൻട്രി വീസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് സൗദി പാസ്പോട്ട് വിഭാഗം അറിയിച്ചു.

കൊവിഡിന്റെ പശ്ചാലത്തിൽ നിരവധി പ്രവാസികളാണ് സൗദിയിലേക്ക് മടങ്ങാനാവാതെയിരിക്കുന്നത്. സൗദിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ
രാജ്യാന്തര സർവ്വീസുകൾ എന്ന് തുടങ്ങുന്നോ അപ്പോൾ മുതൽ മടങ്ങി വരുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും അതുവരെ സാധുതയുള്ള റീ എൻട്രിയിൽ ഉള്ളവർ കാത്ത് നിൽക്കണമെന്നും വിഭാഗം വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനങ്ങൾ ഔദ്യോഗികമായ വ്യക്തമാക്കുമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.പുതിയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്കാണ് ആശ്വാസമായിരിക്കുന്നത്. അതേസമയം പാസ്പോർട്ട് വിഭാഗം തങ്ങളുടെ ഓൺലൈൻ സേവനങ്ങൾ തുടരുകയാണെന്നും മറ്റ് സംശയങ്ങൾക്ക് എപ്പോഴും സമീപിക്കാമെന്നും അധികൃതർ വ്യക്തമാക്കി.










Related News