Loading ...

Home Gulf

ഹജ്ജ് തീര്‍ത്ഥാടനം ഇക്കൊല്ലം സ്വദേശികള്‍ക്ക് മാത്രം

റിയാദ്: കൊറോണ വൈറസ്‌ ന്റെ പശ്ചാത്തലത്തില്‍ വളരെക്കുറച്ച്‌ ആഭ്യന്തര തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച്‌ ഇക്കൊല്ലത്തെ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളെയും രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യക്കാരെയും പങ്കെടുപ്പിക്കും. വളരെ സുരക്ഷിതവും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചും മുന്‍കരുതലുകള്‍ പാലിച്ചുമായിരിക്കും ഹജ്ജ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.’ദശലക്ഷക്കണക്കിന്‌ അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കമാണ്‌. അതേസമയം മനുഷ്യരാശിയെ പകര്‍ച്ചവ്യാധിയില്‍ നിന്ന് സംരക്ഷിക്കാനുള്ള ദൗത്യം അതിപ്രധാനവുമാണ്‌.അധികൃതര്‍ അറിയിച്ചു.

Related News