Loading ...

Home Business

ആളുകള്‍ ജോലികളിലേയ്ക്ക് മടങ്ങുന്നു; തൊഴിലില്ലായ്മ നിരക്കിലും കുറവ്‌

ഗ്രാമീണ മേഖലയിലെ വലിയ നേട്ടങ്ങളുടെ ഫലമായി, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ 21 -ന് അവസാനിച്ച ആഴ്ചയില്‍ പ്രീ-ലോക്ക്ഡൗണ്‍ നിലയായ 8.5 ശതമാനമായി കുറഞ്ഞെന്ന് ഇക്കണോമിക് തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇക്കണോമി (സിഎംഐഇ) അറിയിച്ചു. നിരക്ക് മാര്‍ച്ചില്‍ 8.75 ശതമാനത്തില്‍ നിന്ന് ഏപ്രില്‍, മെസ് മാസങ്ങളില്‍ 23.5 ശതമാനമായി ഉയര്‍ന്നിരുന്നു. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിലിത് 27.1 ശതമാനത്തിലെത്തിയിരുന്നു. ഗ്രാമീണ മേഖലയിലെ നേട്ടങ്ങള്‍ അടുത്ത മാസങ്ങളില്‍ പോലും വലിയ തോതിലുള്ളവയാകാമെന്നാണ് സിഎംഐഇ സര്‍വേ വ്യക്തമാക്കുന്നത്. കൊവിഡ് 19 മഹാമാരി മൂലം തൊഴില്‍ നഷ്ടമെന്ന പ്രശ്‌നം നേരിടുന്ന സര്‍ക്കാരിന് ഏറ്റവും പുതിയ കണക്കുകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. സിഎംഐഇ സര്‍വേ പ്രകാരം ജൂണ്‍ ആദ്യ മൂന്ന് ആഴ്ചകളില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി 17.5 ശതമാനമായി കുറഞ്ഞു, പിന്നീട് 11.6 ശതമാനവും ഇപ്പോള്‍ 8.5 ശതമാനവുമായി. ലോക്ക്ഡൗണില്‍ നിന്ന് കൂടുതല്‍ പട്ടണങ്ങളും നഗരങ്ങളും ഉയര്‍ന്നുവരികയും സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയും ചെയ്തതാണ് ഇതിന് കാരണം.

Related News