Loading ...

Home International

ദക്ഷിണ കൊറിയയെ ആക്രമിക്കില്ല; കിം ജോംഗ് ഉന്‍

പിയോംഗ്യാങ്ങ്: ദക്ഷിണ കൊറിയക്കെതിരെ ശക്തമായ നീക്കം തല്‍ക്കാലം വേണ്ടെന്ന് വച്ച്‌ വടക്കന്‍ കൊറിയ. കിം ജോംഗ് ഉന്‍ ആണ് ഉടനെ സൈനികമായ ആക്രമണം നടത്തേണ്ട തില്ലെന്ന തീരുമാനം എടുത്തത്. കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുന്നതിനിടയിലാണ് വടക്കന്‍ കൊറിയ തുടക്കമിട്ട പ്രകോപനത്തിന് അയവ് വന്നിരിക്കുന്നത്. ഈ മാസമാദ്യം ഇരുരാജ്യങ്ങളും തുറന്ന വാക് പോരുനടത്തിയിരുന്നു. ദക്ഷിണ കൊറിയ കരാറുകള്‍ ലംഘിക്കുന്നുവെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. മാത്രമല്ല അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ചേര്‍ന്ന് വടക്കന്‍ കൊറിയയുടെ ആണവ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നത് ദക്ഷിണ കൊറിയയാണെന്നും ആരോപണത്തില്‍ പറയുന്നു. ഇതിനൊപ്പം രാജ്യത്തെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ദക്ഷിണകൊറിയ ചാരന്മാരെ കടത്തിവിട്ടുവെന്നും വടക്കന്‍ കൊറിയ സൂചിപ്പിച്ചിരുന്നു. ഭരണകൂടത്തിനെതിരെ ലഘുലേഖകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവും ഉന്നയിച്ചിരുന്നു. ബലൂണുകളില്‍ ലഘുലേഖകള്‍,യുഎസ്ബി ഡ്രൈവ്, സിഡി എന്നിവ കെട്ടി കൊറിയന്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്തുവെന്ന് വടക്കന്‍ കൊറിയ കണ്ടെത്തിയിരുന്നു. എന്നാല്‍ അതുമായി ബന്ധമില്ലെന്നാണ് സിയോള്‍ വൃത്തങ്ങള്‍ മറുപടി നല്‍കിയത്. സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട് സംയുക്ത സമ്മേളനങ്ങള്‍ക്കായി നിര്‍മ്മിച്ചിരുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്റര്‍ വടക്കന്‍ കൊറിയ സ്‌ഫോടനത്തിലൂടെ പൊളിച്ചുകളഞ്ഞിരുന്നു. ഇതിന് പുറമേ അതിര്‍ത്തിയിലേക്ക് വന്‍ സൈനിക നീക്കം വടക്കന്‍ കൊറിയ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെ തീരുമാനം മാറ്റിയതിന്റെ പിന്നിലെ നയതന്ത്ര നീക്കം എന്താണെന്ന് വടക്കന്‍ കൊറിയ വ്യക്തമാക്കിയിട്ടില്ല. കിം ജോംഗ് ഉന്‍ നേരിട്ടാണ് സൈനിക നീക്കം റദ്ദാക്കിയത്. ഉന്നിന്റെ സഹോദരി കിം യോ ജോംഗാണ് പട്ടാള നീക്കത്തിന് അനുമതി നല്‍കിയത്.

Related News