Loading ...

Home Europe

ബ്രിട്ടനില്‍ കൂടുതല്‍ ഇളവുകള്‍; ജൂ​ലൈ 4 മു​ത​ല്‍ 'വ​ണ്‍ മീ​റ്റ​ര്‍ പ്ല​സ്' സാ​മൂ​ഹി​ക അ​ക​ലം ന​ട​പ്പാ​ക്കും

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 4 മു​ത​ല്‍ 'വ​ണ്‍ മീ​റ്റ​ര്‍ പ്ല​സ്' സാ​മൂ​ഹി​ക അ​ക​ലം ന​ട​പ്പാ​ക്കും. സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ര​ണ്ടു മീ​റ്റ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. അ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കണം. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​വ​ശ്യ​മാ​യ മ​റ്റു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശമുണ്ട്.പു​തി​യ ഇ​ള​വു​ക​ള്‍ ജൂ​ണ്‍ 23 നു ​പാ​ര്‍​ല​മെ​ന്‍റി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​സ്ക്, ഹാ​ന്‍​ഡ് വാ​ഷിം​ഗ്, സ്ക്രീ​നു​ക​ള്‍, സ​മ​യ​നി​യ​ന്ത്ര​ണം എ​ന്നി​വ​യ​ട​ക്ക​മു​ള്ളവ ആ​വ​ശ്യ​മു​ള്ള​യി​ട​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്ക​ണം. അ​ക​ത്ത് ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍​ക്കും പു​റ​ത്ത് ര​ണ്ടി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍​ക്കും കൂ​ടി​ക്കാ​ണാം. ഇ​വ​ര്‍ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഒ​രു സം​ഘ​ത്തി​ല്‍ ആ​റി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പാ​ടി​ല്ലെ​ന്നുമാണ് നിര്‍ദ്ദേശം. റ​സ്റ്റ​റ​ന്‍റു​ക​ളും പ​ബു​ക​ളും ജൂ​ലൈ നാ​ലു മു​ത​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ഹെ​യ​ര്‍ ഡ്ര​സേ​ഴ്സ് അ​ട​ക്ക​മു​ള്ള​വ തു​റ​ക്കാ​നും ഉ​ട​ന്‍ അ​നു​മ​തി ന​ല്കും. സെ​പ്റ്റം​ബ​റി​ല്‍ എ​ല്ലാ കു​ട്ടി​ക​ളും സ്കൂ​ളു​ക​ളി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News