Loading ...

Home health

തടയാം സ്തനാര്‍ബുദം by ഡോ. നിതിന്‍ രാജ്

പ്രതിവര്‍ഷം കേരളത്തില്‍ മുപ്പതിനായിരത്തോളം ആളുകള്‍ ക്യാന്‍സര്‍ബാധിതരാകുന്നു എന്നാണ് കണക്ക്. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമാണ്.   ക്യാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുന്നതുകൊണ്ടും  അര്‍ബുദത്തിന് ചികിത്സയില്ല എന്ന മിഥ്യാധാരണ പടര്‍ത്താന്‍ à´šà´¿à´² ഭാഗത്തുനിന്നെങ്കിലും ശ്രമങ്ങളുണ്ടാകുന്നതും à´ˆ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ ഭീതിപടര്‍ത്തുന്നു..യഥാര്‍ഥത്തില്‍ രണ്ടു കാര്യങ്ങള്‍കൊണ്ടാണ് ഇന്ന് നമ്മള്‍  à´ˆ രോഗത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. ഒന്ന്, ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍കൊണ്ട് മുമ്പത്തെക്കാള്‍ കൂടുതല്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ ലഭ്യമാണ്. രണ്ട്, ചെറിയ തോതിലെങ്കിലും അര്‍ബുദം ഉണ്ടാകുന്ന തോതും കൂടിയിട്ടുണ്ട്.പ്രാരംഭഘട്ടത്തിലേ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍കഴിയുന്നതാണ് മിക്കതരത്തിലുള്ള അര്‍ബുദവും. രോഗം കൂടുതല്‍ ബാധിചുകഴിഞ്ഞാല്‍ മാത്രമാണ് ചിലപ്പോള്‍ ഭേദമാക്കാന്‍ കഴിയാതെവരുന്നത്. എങ്കില്‍പ്പോലും നിയന്ത്രിച്ചുനിര്‍ത്താന്‍ ഇന്നത്തെ ചികിത്സക്ക് സാധിക്കുന്നുണ്ട്. 
അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സാരീതികളും പരിശോധിക്കാം. 
കാരണങ്ങള്‍
1. പ്രായംകൂടുന്തോറും സ്തനാര്‍ബുദം വരാനുള്ള സാധ്യതയും കൂടിവരുന്നു. 50 വയസ്സിനു മുകളില്‍ പ്രായമുളളവരാണ് സ്തനാര്‍ബുദ രോഗികളിലേറെയും. 
2. ജനിതകം/പാരമ്പര്യം: 15 ശതമാനം സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. à´šà´¿à´² ജനിതക പരിശോധനകളിലൂടെ ഇത് കണ്ടുപിടിക്കാവുന്നതാണ്. 
3. ജീവിതശൈലി മാറ്റങ്ങള്‍: നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഒരുപരിധിവരെ അര്‍ബുദനിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ട്. 
4. മുമ്പ് സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അടുത്ത മാറിടത്തില്‍ പുതിയതായി വരാനുള്ള സാധ്യതയുണ്ട്. 
5. ഹോര്‍മോണ്‍ ഉപയോഗം ഉള്ളവരില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നു. ഇതോടൊപ്പം അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയും കാരണമായേക്കാം.
ലക്ഷണങ്ങള്‍
മാറിടത്തില്‍ കണ്ടുവരുന്ന എല്ലാ മുഴകളും അര്‍ബുദം ആകണമെന്നില്ല. പക്ഷേ ഏറ്റവും അടുത്തുള്ള ഡോക്ടറെക്കണ്ട് അര്‍ബുദമല്ലെന്ന് ഉറപ്പുവരുത്തേതുണ്ട്. 
സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍
1. മാറിടത്തിലോ കക്ഷത്തിലോ കാണുന്ന മുഴകള്‍.
2. സ്തനങ്ങളുടെ വലുപ്പത്തിലോ നിറത്തിലോ ഉള്ള വ്യത്യാസം.
3. നിപ്പിളില്‍ പ്രകടമായ മാറ്റങ്ങള്‍.
4. നിപ്പിളില്‍നിന്ന് രക്തമോ വെള്ളംപോലുള്ള ദ്രാവകങ്ങളോ വരുന്നത്.
ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന രോഗം മാത്രമാണ് സ്തനാര്‍ബുദം.
ചികിത്സാരീതികള്‍ :
ചികിത്സാരീതികള്‍: സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍, ഹോര്‍മോണല്‍ തെറാപ്പി എന്നിവയാണ് പ്രധാനപ്പെട്ട ചികിത്സാരീതികള്‍. ഇവയില്‍ ഏതൊക്കെ വേണം, ഏതൊക്കെ ക്രമത്തില്‍ ഉപയോഗിക്കണം എന്നതൊക്കെ രോഗത്തിന്റെ സ്റ്റേജ്, ഏതുതരം സ്തനാര്‍ബുദമാണ്, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും.
1. ശസ്ത്രക്രിയ:  രോഗംവന്ന ‘ഭാഗം പൂര്‍ണമായും എടുത്തുമാറ്റുക എന്ന ചികിത്സാരീതിയാണിത്. രോഗംവന്ന സ്തനം പൂര്‍മമായും നീക്കാവുന്നതാണ്. അല്ലാതെ, മുഴ മാത്രം എടുത്തുമാറ്റി സ്തനം സംരക്ഷിക്കുന്ന സര്‍ജറിയും ഇപ്പോഴുണ്ട്. ഇതോടൊപ്പം കക്ഷത്തിലെ കഴലകള്‍ പരിശോധിക്കുകയും ബാധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ എടുത്തുമാറ്റേണ്ടതുമാണ്.2. റേഡിയേഷന്‍ തെറാപ്പി: നിയന്ത്രിതരീതിയില്‍ റേഡിയേഷന്‍ നല്‍കുന്നതിലൂടെ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിയും. സാധാരണയായി സര്‍ജറിക്കുശേഷമാണ് റേഡിയേഷന്‍ നല്‍കുന്നതെങ്കിലും à´šà´¿à´² സന്ദര്‍ഭങ്ങളില്‍ നേരത്തെ വേണ്ടിവരാറുണ്ട്. റേഡിയേഷന്‍ തെറാപ്പി നല്‍കാന്‍ ഏകദേശം 10 മുതല്‍ 15 നിമിഷം മാത്രമാണ് വേണ്ടിവരുന്നത്. ഇങ്ങനെ ആഴ്ചയില്‍ അഞ്ചുദിവസം ഏകദേശം ഒരുമാസത്തോളം ചികിത്സ ആവശ്യമാണ്.5. കീമോതെറാപ്പി:  അര്‍ബുദകോശങ്ങളെ ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ഗുളികയായോ കുത്തിവയ്പായോ നല്‍കുന്ന ചികിത്സാരീതിയാണ് കീമോതെറാപ്പി. രോഗത്തിന്റെ സ്വഭാവവും വ്യാപ്തിയും അനുസരിച്ച് മരുന്നിന്റെ അളവും ചികിത്സാ ദൈര്‍ഘ്യവും ക്രമീകരിക്കപ്പെടുന്നു. താല്‍ക്കാലികമായ ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധിയെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് കീമോതെറാപ്പിക്കുള്ളത്. à´šà´¿à´² ഔഷധങ്ങള്‍ നല്‍കുമ്പോള്‍ മുടികൊഴിച്ചിലൊക്കെ ഉണ്ടാകുമെങ്കിലും കുറച്ചു സമയംകൊണ്ട് മുടി തിരികെവരുന്നതാണ്.അര്‍ബുദകോശങ്ങളെ പൂര്‍ണമായോ ‘ഭാഗികമായോ ശരീരത്തില്‍നിന്ന് നീക്കംചെയ്യാന്‍ മിക്കപ്പോഴും കീമോതെറാപ്പി കൂടിയേതീരൂ. സര്‍ജറിക്കുമുമ്പോ ശേഷമോ രോഗത്തിന്റെ വ്യാപ്തിയനുസരിച്ച് ഇത് നല്‍കുന്നു.6. ഹോര്‍മോണ്‍ ചികിത്സ: ഹോര്‍മോണ്‍ ചികിത്സയോട് പ്രതികരിക്കുന്ന അര്‍ബുദങ്ങളില്‍ à´‡ ആര്‍ അല്ലെങ്കില്‍ പി ആര്‍ എന്നീ റിസപ്റ്ററുകള്‍ പോസിറ്റീവായിവരും. അത്തരത്തിലുള്ള വ്യക്തികള്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷംവരെ ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചാല്‍ സ്തനാര്‍ബുദം തിരികെവരാനുള്ള സാധ്യത പകുതിയിലധികം കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എങ്ങനെ പ്രതിരോധിക്കാം
ഭക്ഷണനിയന്ത്രണം: ചിട്ടയായ ‘ഭക്ഷണക്രമം സ്തനാര്‍ബുദ പ്രതിരോധത്തിന് സഹായകമാകുന്നു. ഇലകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ‘ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ആറുമാസമെങ്കിലും മുലയൂട്ടുന്നത് സ്തനാര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുന്നതാണ്. 
വ്യായാമം:  ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറയുന്നു. 
 
നേരത്തെ കണ്ടെത്താം; ചികിത്സിച്ചുമാറ്റാം
ലളിതമായ സ്തനപരിശോധനകൊണ്ടുതന്നെ രോഗം കണ്ടുപിടിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്കുതന്നെ സ്വയം ചെയ്യാവുന്നതാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
2. à´®à´¾à´®àµà´®àµ‹à´—്രാം :
തുടക്കത്തിലേതന്നെ സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ ഈ പരിശോധന വളരെയേറെ സഹായകമാണ്. ഒരു പ്രത്യേകതരം തൃമ്യ ലേരവിശൂൌല ഉപയോഗിച്ച് മാറിലെ മുഴകളെ കണ്ടെത്തുന്ന രീതിയാണിത്. വളരെ ചെലവുകുറഞ്ഞതും ലളിതവുമാകയാല്‍ സ്തനാര്‍ബുദം തുടക്കത്തിലേ കണ്ടുപിടിക്കാനുള്ള സ്ക്രീനിങ് പ്രോഗ്രാമുകള്‍ക്ക് ഇതാണ് ഉപയോഗിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളില്‍ 40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും മൂന്നുവര്‍ഷത്തിലൊരിക്കലും 50 വയസ്സിനു മുകളില്‍ എല്ലാ വര്‍ഷവും ഈ പരിശോധന നിര്‍ബന്ധമായും ചെയ്യണമെന്ന് നിയമമുണ്ട്. അതുകൊണ്ടുതന്നെ സ്തനാര്‍ബുദംമറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുന്നതിനു മുമ്പുതന്നെ കണ്ടുപിടിക്കാനും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്നതുമാണ്.
3. അള്‍ട്രാസൌണ്ട് സ്കാന്‍
4. à´Žà´«àµà´Žà´¨àµâ€à´Žà´¸à´¿/ബയോപ് സി: ചെറിയൊരു സൂചികൊണ്ട് മുഴയിലെ ഒരുഭാഗം എടുത്ത് പരിശോധിക്കുന്ന രീതിയാണ് ബയോപ്സി. ഇങ്ങനെ എടുക്കുന്ന ഭാഗം മൈക്രോസ്കോപ്പിലൂടെ നോക്കി അതില്‍ അര്‍ബുദകോശങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ലളിതമായതും രോഗം സ്ഥിരീകരിക്കാന്‍ ഉതകുന്നതുമായ ചികിത്സസാരീതിയെന്ന നിലയില്‍ ബയോപ്സി വളരെ ഉപകാരപ്രദമാണ്.
എംആര്‍ഐ സ്കാന്‍
സ്തനാര്‍ബുദ നിര്‍ണയത്തിന് സഹായിക്കുന്ന മറ്റൊരു പരിശോധനയാണ് എംആര്‍ഐ സ്കാന്‍. 40 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളില്‍ രോഗനിര്‍ണയത്തിന് എംആര്‍ഐ സ്കാനോ അള്‍ട്രാസൌണ്ട് സ്കാനോ ഉപയോഗപ്പെടാറുണ്ട്.
സ്തനാര്‍ബുദ സ്ക്രീനിങ്:
സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍തന്നെ കണ്ടുപിടിക്കാന്‍ സ്ക്രീനിങ് പരിശോധനകള്‍ സഹായിക്കുന്നു. മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതിനുമുമ്പ് കണ്ടെത്താനാകുമെന്നതുകൊണ്ടുതന്നെ പൂര്‍ണമായി രോഗം ഭേദമാക്കാനുമായേക്കാം. ഇഹശിശരമഹ ആൃലമ ഋഃമാശിമശീിേ/സ്വയം സ്തനപരിശോധനയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സ്ത്രീകള്‍ക്ക് ഒരു കണ്ണാടിയുടെ മുന്നില്‍നിന്ന് കൈയുടെ പരന്ന പ്രതലംകൊണ്ട് മാറില്‍ എന്തെങ്കിലും പ്രകടമായ വ്യത്യാസമോ മുഴകളോ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഇത് മാസത്തിലൊരിക്കലെങ്കിലും ചെയ്യേണ്ടതാണ്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഒരിക്കലെങ്കിലും മാമോഗ്രഫി ടെസ്റ്റ് ചെയ്യേണ്ടതാണ്. 
ക്യാന്‍സറിനെ‘ഭയപ്പെടേണ്ടതില്ല. കൃത്യമായ അറിവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രതിരോധിക്കാനും അഥവാ വന്നാല്‍തന്നെ പൂര്‍ണമായും ചികിത്സിച്ചുമാറ്റാനുമാവും.

(തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റാണ് ലേഖകന്‍)

Related News