Loading ...

Home Business

മികച്ച പ്രവര്‍ത്തന നേട്ടവുമായി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍

കോവിഡ് ലോക്ഡൗണ്‍ ചരക്കു നീക്കത്തെ കാര്യമായി ബാധിച്ച മേയിലും മികച്ച പ്രവര്‍ത്തന നേട്ടവുമായി വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍. 35 കപ്പലെത്തി; കൈകാര്യം ചെയ്തതു 42,000 ടിഇയു (ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകള്‍. ഏപ്രിലിനെ അപേക്ഷിച്ച്‌ 59% വര്‍ധന. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കും ഡിപി വേള്‍ഡ് കൈകാര്യം ചെയ്യുന്ന ടെര്‍മിനലിനു തന്നെ.
ലോക്ഡൗണ്‍ കാലത്തു റെയില്‍ മാര്‍ഗം വല്ലാര്‍പാടത്തെത്തിയ കണ്ടെയ്നറുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. മേയില്‍ എത്തിയത് 1500 കണ്ടെയ്നറുകള്‍. ലോക്ഡൗണിനു മുന്‍പു ശരാശരി 300 കണ്ടെയ്നറുകള്‍ എത്തിയ സ്ഥാനത്താണിത്; 5 മടങ്ങു വര്‍ധന. à´¡à´¿à´ªà´¿ വേള്‍ഡ് വികസിപ്പിച്ച ടെര്‍മിനല്‍ ഓപ്പറേറ്റിങ് സംവിധാനമായ സോഡിയാക്, ഓട്ടമേറ്റഡ് ഗേറ്റ് മാനേജ്മെന്റ് സംവിധാനങ്ങള്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമാക്കാന്‍ സഹായിച്ചു.27 മിനിറ്റിനുള്ളില്‍ ടെര്‍മിനലിലെ കണ്ടെയ്നര്‍ നീക്കം പൂര്‍ത്തിയാക്കി ട്രക്കുകള്‍ക്കു പുറത്തെത്താം. ഇന്ത്യന്‍ തുറമുഖങ്ങളിലെ തന്നെ മികച്ച ടേണ്‍ എറൗണ്ട് സമയമാണിതെന്നു ഡിപി വേള്‍ഡ് കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പ്രവീണ്‍ ജോസഫ് പറഞ്ഞു.

Related News