Loading ...

Home sports

അടിപതറി ബാഴ്‌സ; സെവിയ്യക്ക് മുന്നില്‍ സമനില

സ്പാനിഷ് ലീഗ് കിരീടം എളുപ്പത്തില്‍ നേടാമെന്ന ബാഴ്‌സലോണന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. മൂന്നാം സ്ഥാനക്കാരായ സെവിയ്യക്ക് മുന്നില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതാണ് കറ്റാലന്‍സിന് വിനയായത്. ഇന്ന് സ്പാനിഷ് ലീഗില്‍ നടന്ന പോരാട്ടത്തില്‍ ബാഴ്‌സയ്ക്ക് ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മെസ്സി, സുവാരസ്, ഗ്രീസ്മാന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ തനത് കളി പുറത്തെടുക്കാന്‍ ബാഴ്‌സയ്ക്കായില്ല. ലീഗില്‍ ബാഴ്‌സയ്ക്ക് 65 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡിന് 62 പോയിന്റും. ഞായറാഴ്ച റയല്‍ സോസിഡാഡിനെതിരേ റയല്‍ ജയിക്കുന്ന പക്ഷം അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. മറ്റ് മല്‍സരങ്ങളില്‍ ഗ്രനാഡയെ വിയ്യാറല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. à´®à´²àµà´²àµ‹à´°àµâ€à´•àµà´•à´¾ ലെഗനീസ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Related News