Loading ...

Home International

ഓക്സ്ഫഡ് ബിരുദത്തിന്‍റെ തിളക്കത്തില്‍ മലാല

ല​​​​ണ്ട​​​​ന്‍: നൊ​​ബേ​​ല്‍ സ​​മ്മാ​​ന ജേ​​ത്രി  ​​മ​​​​ലാ​​​​ല യൂ​​​​സ​​​​ഫ്സാ​​​​യ് ബ്രി​​​​ട്ട​​​​നി​​​​ലെ ഓ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ല്‍ ബി​​​​രു​​​​ദ​​​​പ​​​​ഠ​​​​നം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​ക്കി. രാ​​​​ഷ്‌​​​​ട്രീ​​​​യം-​​​​ധ​​​​നം-​​​​ത​​​​ത്വ ശാ​​​​സ്ത്ര വി​​ഷ​​യ​​​​ങ്ങ​​​​ളാ​​​​ണ് പ​​​​ഠി​​​​ച്ച​​​​ത്. പ​​​​ഠ​​​​നം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ല്‍ പ​​​​റ​​​​ഞ്ഞ​​​​റി​​​​യി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് പെ​​​​ണ്‍​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി പോ​​​​രാ​​​​ടു​​​​ന്ന മ​​​​ലാ​​​​ല ട്വീ​​​​റ്റ് ചെ​​​​യ്തു. à´•àµ‡â€‹â€‹â€‹â€‹à´•àµà´•àµ മു​​​​റി​​​​ച്ച്‌ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളും പോ​​​​സ്റ്റ് ചെ​​​​യ്തു. ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​രി പ​​റ​​ഞ്ഞു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ സ്വാ​​​​ത്ത് താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ല്‍ ജ​​​​നി​​​​ച്ചു​​​​വ​​​​ള​​​​ര്‍​​​​ന്ന മ​​​​ലാ​​​​ല പെ​​​​ണ്‍​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നുവേണ്ടി ശ​​​​ബ്ദ​​​​മു​​​​യ​​​​ര്‍​​​​ത്തി താ​​​​ലി​​​​ബാ​​​​ന്‍റെ ശ​​​​ത്രു​​​​വാ​​​​യി. പ​​തി​​ന​​ഞ്ചാം വ​​​​യ​​​​സി​​​​ല്‍ ഭീ​​​​ക​​​​ര​​​​ര്‍ വ​​​​ധി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു. ത​​​​ല​​​​യ്ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ മ​​​​ലാ​​​​ല, വ്യോ​​​​മ​​​​മാ​​​​ര്‍​​​​ഗം ബ്രി​​​​ട്ട​​​​നി​​​​ലെ​​​​ത്തി​​​​ച്ചു ന​​​​ല്കി​​​​യ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണു സു​​​​ഖം​​​​പ്രാ​​​​പി​​​​ച്ച​​​​ത്. തു​​​​ട​​​​ര്‍​​​​ന്നു ബ്രി​​​​ട്ട​​​​നി​​​​ലാ​​​​ണു താ​​​​മ​​​​സം.

ബ്രി​​​ട്ട​​​നി​​​ലെ മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡേ​​​വി​​​ഡ് കാ​​​മ​​​റോ​​​ണ്‍, പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ന്‍ ഖാ​​​ന്‍, മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബേ​​​ന​​​സീ​​​ര്‍ ഭൂ​​​ട്ടോ തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ള്‍ ഓ​​​ക്സ്ഫ​​​ഡി​​​ല്‍ പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

Related News