Loading ...

Home National

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 50,000 കോ​ടിയു​ടെ തൊ​ഴി​ല്‍ പ​ദ്ധ​തി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 50,000 കോ​ടിയു​ടെ തൊ​ഴി​ല്‍ പ​ദ്ധ​തിയുമായി പ്ര​ധാ​ന​മ​ന്ത്രി നരേ​ന്ദ്ര മോ​ദി. ഗ​രീ​ബ് ക​ല്യാ​ണ്‍ റോ​ജ്ഗാ​ര്‍ യോ​ജ​ന വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഭൂ​രി​ഭാ​ഗം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു മു​ന്‍​പ് അ​വ​ര്‍ ന​ഗ​ര​ങ്ങ​ള്‍ പ​ടു​ത്തു​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​യി. ഇ​നി അ​വ​ര്‍​ക്ക് സ്വ​ന്തം നാ​ടു​ക​ളി​ല്‍ തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​തി​നാ​ണ് ത​ങ്ങ​ളു​ടെ ശ്ര​മം. à´ªàµà´°â€‹à´§à´¾â€‹à´¨â€‹à´®â€‹à´¨àµà´¤àµà´°à´¿ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി സു​ഹൃ​ത്തു​ക്ക​ളെ രാ​ജ്യം നി​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്നു. ഗ​രീ​ബ് ക​ല്യാ​ണ്‍ റോ​ജ്ഗ​ര്‍ യോ​ജ​ന നി​ങ്ങ​ളു​ടെ ആ​വ​ശ്യം മ​ന​സി​ലാ​ക്കുമെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ വീ​ടി​നു സ​മീ​പം ത​ന്നെ ജോ​ലി ന​ല്‍​കും. ബീ​ഹാ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ജാ​ര്‍​ഖ​ഡ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ന്‍ തു​ട​ങ്ങി ആ​റ് സം​സ്ഥാ​ങ്ങ​ളി​ലെ 116 ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

Related News