Loading ...

Home National

അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ച്‌ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കെ അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ച്‌ ഇ​ന്ത്യ. ല​ഡാ​ക്കി​ലും ലേ​യി​ലു​മാ​ണ് ഇ​ന്ത്യ യു​ദ്ധ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും വി​ന്യ​സി​ച്ച​ത്. വ്യോ​മ​സേ​ന മേ​ധാ​വി ആ​ര്‍.​കെ.​എ​സ്. ബ​ധു​രി​യ​യും ല​ഡാ​ക്ക് സ​ന്ദ​ര്‍​ശി​ച്ചു.

സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്തി​ല​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​ണ് വ്യോ​മ​സേ​ന മേ​ധാ​വി ല​ഡാ​ക്കി​ലെ​ത്തി​യ​ത്. ലേ, ​ശ്രീ​ന​ഗ​ര്‍ വ്യോ​മ താ​വ​ള​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​നി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. à´…​തി​ര്‍​ത്തി കൈ​വ​ശ​മാ​ക്കാ​ന്‍ ചൈ​ന​യു​ടെ സൈ​നി​ക​ര്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മ​ര​ണം. വെ​ടി​വ​യ്പ് ഉ​ണ്ടാ​യി​ല്ല.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി​രു​ന്ന കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ സ്ഥി​തി ഇ​തോ​ടെ വ​ഷ​ളാ​യി. ഇ​രു​പ​ക്ഷ​വും കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ വ​ലി​യ സ​ന്നാ​ഹം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ത്യ യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​ച്ച​ത്.

Related News