Loading ...

Home Gulf

ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗവിമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധന

ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച്‌ ഏഴു പേര്‍ കൂടി വെള്ളിയാഴ്ച മരിച്ചു. 3831 പേരില്‍ നടത്തിയ പരിശോധനയില്‍ 1021 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 93ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 85462ഉം ആയി. 1767 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 65,409 ആയി വര്‍ധിച്ചു. നിലവില്‍ 19960പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 221പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ3,13501 പേരാണ് കോവിഡ് പരിശോധനക്ക് വിധേയരായത്..യു.à´Ž.ഇയില്‍ വെള്ളിയാഴ്ച 393 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.. രണ്ട് പേര്‍ മരണപ്പെട്ടു, ഇതോടെ രാജ്യത്ത് ഇതുവരെ 44,145 കേസുകളാണ് സ്ഥിരീകരിച്ചത്, ആകെ മരണസംഖ്യ 300 ആയി. 755 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവര്‍ 30,996ആയി ഉയര്‍ന്നു. നിലവില്‍ 12,458 പേരാണ് ചികിത്സയിലുള്ളതെന്നും രാജ്യത്ത് 38,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായിആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഒമാനില്‍ കോവിഡ് ബാധിച്ച്‌ ആറു പേര്‍ കൂടി വെള്ളിയാഴ്ച്ച മരിച്ചു. 852 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതില്‍ 368 പേര്‍ ഒമാന്‍ സ്വദേശികളും 484 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 125ഉം, രോഗം സ്ഥിരീകരിച്ചവര്‍ 27670ഉം ആയി. 710പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 13,974ആയി ഉയര്‍ന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 3317 പേരില്‍ പരിശോധന നടത്തിയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

Related News