Loading ...

Home Gulf

റിയാദില്‍ കോവിഡ് ലക്ഷണങ്ങളോടെ മൂന്ന് മലയാളികള്‍ മരണപെട്ടു

റിയാദ്- കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി കടിഞ്ഞാപ്പള്ളി പുതിയവീട്ടില്‍ ജയപ്രകാശ് (48), ആലപ്പുഴ കായംകുളം എരുവ സ്വദേശി സൗപര്‍ണികയില്‍ ഷിബു രാധാകൃഷ്ണന്‍ (47) , തിരുവനന്തപുരം വെഞ്ഞാറമൂട് പിച്ചി മകല സ്വദേശി സൈഫുദ്ദീന്‍ ഹാശിം (55) എന്നിവരാണ് നിര്യാതരായത്.ജയപ്രകാശ്. കോവിഡ് ബാധിച്ച്‌ സുവൈദി അല്‍ഹമാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിയാദ് തറവാട് കൂട്ടായ്മ കാര്യദര്‍ശിയായിരുന്നു. സ്വകാര്യ കമ്ബനിയില്‍ സീനിയര്‍ ഡിസൈനറായിരുന്നു. ഭാര്യ പ്രിയ. മക്കള്‍ നവനീത്, നന്ദന.ആലപ്പുഴ സ്വദേശി ഷിബു രാധാകൃഷ്ണന്‍ അല്‍ ഹസയില്‍ കോവിഡ് ബാധിച്ചാണ് മരിച്ചത് . കഴിഞ്ഞ ദിവസം കഠിനമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. à´•àµ‹à´µà´¿à´¡àµ പരിശോധനയില്‍ ഇന്ന് ഫലം വന്നതോടെ പോസിറ്റീവ് സ്ഥിരീകരിച്ചു. ഭാര്യ: ഷാരു ഷിബു, മക്കള്‍: സിദ്ധാര്‍ഥ് ഷിബു, സ്വാതി ഷിബു.മറ്റൊരു മലയാളി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സൈഫുദ്ദീന്‍ ഹാശിം ആണ് റിയാദില്‍ മരണപെട്ടത്‌ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം . ഭാര്യ: സുദില. മക്കള്‍: ഫൈസല്‍ (റിയാദ്), മുനീറ, സുനീറ. ഖബറടക്ക നടപടികളുമായി റിയാദ് കെ.à´Žà´‚.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Related News