Loading ...

Home National

ന്യുമോണിയ;ദരിദ്രരാജ്യങ്ങള്‍ക്ക്‌ ഇന്ത്യയില്‍നിന്ന്‌ വാക്‌സിന്‍

ന്യുമോണിയയെ ചെറുക്കാന്‍ കൈകോര്‍ത്ത് യൂനിസെഫും വാക്സിന്‍ അലൈന്‍സ് ഗവിയും ദി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും. ദരിദ്രരാജ്യങ്ങളിലേക്ക് പത്തുവര്‍ഷത്തേക്ക് ചെറിയ തുക ഈടാക്കി ന്യുമോണിയ പ്രതിരോധ വാക്സിന്‍ നല്‍കാനാണ് തീരുമാനം.പുനെ കേന്ദ്രമായി à´…à´° നൂറ്റാണ്ട് മുമ്ബ് ആരംഭിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓരോ വര്‍ഷവും ഒരു കോടി വാക്സിന്‍ ലഭ്യമാക്കും. ലോകത്ത് ഓരോ 39 സെക്കന്‍ഡിലും ഒരു കുഞ്ഞെങ്കിലും ന്യുമോണിയ ബാധിച്ച്‌ മരിക്കുന്നുണ്ട്. കുറഞ്ഞ തുകയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ ലക്ഷക്കണക്കിനു കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. വാക്സിന് ഉയര്‍ന്ന തുകയായിരുന്നതിനാല്‍ മിക്ക രാജ്യങ്ങളിലും ലഭ്യത കുറവായിരുന്നു. à´‡à´ªàµà´ªàµ‹à´³àµâ€ അതിന് പരിഹാരമായതായി യൂനിസെഫിന്റെ വിതരണ നിര്‍വഹണ കേന്ദ്രം ഡയറക്ടര്‍ എത്ലെവ കാദില്ലി പറഞ്ഞു. ഒരു നേരത്തേക്കുള്ള വാക്സിന് ഒരു ഡോളറാണ് (76.17 രൂപ) വില നിശ്ചയിച്ചിരിക്കുന്നത്. വാക്സിന്‍ അലൈന്‍സ് ഗവിയുടെ നേതൃത്വത്തിലുള്ള എട്ടാമത്തെ വിതരണ കരാറാണിത്.

Related News