Loading ...

Home health

അലര്‍ജി മാറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അലര്‍ജി സര്‍വസാധാരണമായ ഒരു അവസ്ഥയാണ്. എന്നാല്‍ ഇത് ഓരോരുത്തരിലും ഉണ്ടാക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തങ്ങളാണെന്നു മാത്രം. ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങളായിരിക്കും അലര്‍ജിയുണ്ടാക്കുക. മറ്റു ചിലര്‍ക്ക് പൊടി പോലുള്ള വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുമ്ബോള്‍ ചിലതരം ലോഹങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചില തുണിത്തരങ്ങള്‍ ധരിച്ചാല്‍ അലര്‍ജിയുണ്ടാകുന്നവരുമുണ്ട്.

ഫുഡ് അലര്‍ജിയുടെ ഏറ്റവും സാധാരണ ലക്ഷണമാണ് ശരീരം ചൊറിഞ്ഞു തടിക്കല്‍. ചിലര്‍ക്ക് കഴിച്ച ഉടന്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കിലും മറ്റുചിലര്‍ രണ്ടു, മൂന്നു മണിക്കൂറിനു ശേഷമാകും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. ആഹാത്തിന് നിറം നല്‍കുന്ന വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കും. ഈ വസ്തുക്കളെല്ലാം രാസഗുണമുള്ളതാണ്. സ്കിന്‍ ടെസ്റ്റ് വഴി എന്താണ് അലര്‍ജിക്ക് കാരണം എന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. അലര്‍ജിയുള്ള ഭക്ഷണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. കുട്ടികളില്‍ കാണുന്ന കരപ്പന്‍ പലപ്പോഴും പാലിനോട് ഉള്ള അലര്‍ജി മൂലം ആകാറുണ്ട്.

1, ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് നല്ലൊരു പരിഹാരമാണ് തുളസിയുടെ നീര് പുരട്ടുന്നത്. കര്‍പ്പൂരതുളസി, പനിക്കൂര്‍ക്ക എന്നിവയുടെ നീര് പുരട്ടുന്നതും ഗുണം ചെയ്യും.

2, പൊടിയുടെ അലര്‍ജിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ചുമയും കഫക്കെട്ടും വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ ചെറുചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് നല്ലതായിരിക്കും. അലര്‍ജി കാരണമുള്ള അസുഖങ്ങള്‍ വരാതിരിക്കുന്നതിന് മാത്രമല്ല, അസുഖങ്ങള്‍ മാറുന്നതിനും ഇത് നല്ലൊരു വഴിയാണ്.

3, ചര്‍മത്തില്‍ പെട്ടെന്ന് അലര്‍ജിയുണ്ടായാല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതു തന്നെ. ആര്യവേപ്പില, തുളസിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.

4, ശ്വേതാണുക്കള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും അലര്‍ജികള്‍ തടയാനുള്ള ഒരു വഴിയാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. നെല്ലിക്ക, തൈര് തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്.


Related News