Loading ...

Home National

നാവികസേനയില്‍ വനിതകള്‍ക്ക്‌ തുല്യത;വിധി നടപ്പാക്കാതെ കേന്ദ്രം

നാവികസേനയില്‍ വനിതകള്‍ക്ക് തുല്യത ഉറപ്പാക്കി സ്ഥിരം കമീഷന്‍ ഏര്‍പ്പെടുത്തണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ കേന്ദ്ര സര്‍ക്കാര്‍. മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ് കഴിഞ്ഞ മാര്‍ച്ച്‌ 17ന് കോടതി വിധിച്ചത്. à´ˆ നിര്‍ദേശം അവഗണിച്ച കേന്ദ്രസര്‍ക്കാര്‍, വിധി നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ അഞ്ച് വനിതകള്‍ക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും പെന്‍ഷനും നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ഇക്കാര്യത്തില്‍ നാവികസേന ഇവരുമായി ബന്ധപ്പെട്ടിട്ടുപോലുമില്ല. കോടതി നിര്‍ദേശിച്ച കാലാവധി തീരുന്ന ഘട്ടത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കോവിഡായതിനാല്‍ ഇപ്പോള്‍ വിധി നടപ്പാക്കാന്‍ സാധ്യമല്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് മറുപടി ലഭിച്ചത്. à´‡à´¤à´¿à´¨à´¿à´Ÿàµ† പരാതിക്കാരില്‍ ചിലര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ വിഷയം ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇത്തരം കാര്യങ്ങള്‍ പരസ്യവേദികളില്‍ ഉന്നയിക്കരുതെന്ന് à´šà´¿à´² മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു.നാവികസേനയില്‍ തുല്യതയ്ക്കുവേണ്ടിയുള്ള 10 വര്‍ഷത്തെ പോരാട്ടം നയിച്ചത് നാവികസേനയില്‍നിന്ന് വിരമിച്ച മലയാളികളായ പ്രസന്ന ഇടയില്യം, ആര്‍ പ്രസന്ന, പഞ്ചാബ് സ്വദേശിനി പൂജ, രാജസ്ഥാന്‍ സ്വദേശിനി സരോജ് കുമാരി, ഉത്തരാഖണ്ഡ് സ്വദേശിനി സുമി ബലൂണി എന്നിവരാണ്. 2015ല്‍ ഹൈക്കോടതിയില്‍നിന്ന് ഇവര്‍ക്ക് അനുകൂലവിധി കിട്ടിയെങ്കിലും അതിനെതിരെ നാവികസേന സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതി വനിതകള്‍ക്ക് തുല്യത ഉറപ്പാക്കി വിധി പറഞ്ഞത്.പുരുഷന്മാര്‍ക്ക് 54 വയസ്സുവരെ സര്‍വീസുള്ളപ്പോള്‍ പതിനാലുവര്‍ഷംമാത്രം ജോലി ചെയ്യാനാകുന്ന ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ അടിസ്ഥാനത്തിലാണ് നിലവില്‍ വനിതകളെ നാവികസേനയില്‍ നിയമിക്കുന്നത്. ഇവര്‍ക്ക് പെന്‍ഷനും അര്‍ഹതയില്ല. à´ˆ അസമത്വത്തിനെതിരെയാണ് സര്‍വീസിലുള്ളവരും വിരമിച്ചവരുമായ വനിതകള്‍ നിയമപോരാട്ടം നടത്തിയത്.

Related News