Loading ...

Home Kerala

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സു​ര​ക്ഷ പ്ര​വാ​സി​ക​ള്‍​ക്കു ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് നോ​ര്‍​ക്ക പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ à´ˆ ​തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. പ്ര​വാ​സി​ക​ളെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലേ എ​ന്ന് കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. à´‡â€‹à´¤àµ‡â€‹à´¤àµâ€‹à´Ÿâ€‹à´°àµâ€â€‹à´¨àµà´¨à´¾â€‹à´£àµ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

പ്ര​വാ​സി​ക​ള്‍​ക്ക സൗ​ജ​ന്യ ക്വാ​റ​ന്‍റൈ​ന്‍ ന​ല്‍​കാ​നാ​വി​ല്ല. അ​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്കോ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കോ പോ​ക​ണം. അതിഥി തൊഴിലാളികള്‍ക്ക് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​വാ​സി​ക​ള്‍​ക്ക് ന​ല്‍​കാ​നാ​വി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related News