Loading ...

Home International

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മുന്‍തൂക്കം ഹിലരിക്കെന്ന് റോയിട്ടേഴ്സ് സര്‍വേ

ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് സാധ്യത കല്‍പിച്ച് റോയിട്ടേഴ്സ് സര്‍വേ. ഇതിനകം പോളിങ് നടന്ന സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ 15 ശതമാനം അധികം വോട്ടര്‍മാരുടെ പിന്തുണ ഹിലരിക്കുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്. ഒഹായോ, അരിസോണ എന്നിവിടങ്ങളില്‍ കൂടാതെ, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളെന്ന് അറിയപ്പെടുന്ന ജോര്‍ജിയ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഹിലരിക്കുതന്നെയാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. ഇതുവരെ 1.9 കോടി ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്.എന്നാല്‍, ഹിലരിയുടെ സഹായി, ഹുമ ആബിദീന്‍െറ ഇ-മെയിലുകള്‍ പരിശോധിക്കുമെന്ന എഫ്.ബി.ഐയുടെ പ്രഖ്യാപനത്തിനുമുമ്പ് നടന്നതാണ് സര്‍വേയെന്നും എഫ്.ബി.ഐ അന്വേഷണം ഹിലരിയുടെ സാധ്യതക്ക് മങ്ങലേല്‍പിക്കുമോ എന്നകാര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും റോയിട്ടേഴ്സ് പറയുന്നു.

Related News