Loading ...

Home International

നവാസ് ശരീഫ് മോദിയുടെ താല്‍പര്യം സംരക്ഷിക്കുന്നു –ഇംറാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നരേന്ദ്ര മോദിയുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് തഹ്രീകെ ഇന്‍സാഫ് ചെയര്‍മാന്‍ ഇംറാന്‍ ഖാന്‍ ആരോപിച്ചു. കഴിഞ്ഞ മേയില്‍ ശസ്ത്രക്രിയക്കായി ശരീഫിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിച്ചവേളയില്‍ അദ്ദേഹം ആദ്യം വിളിച്ചത് സ്വന്തം മാതാവിനെയോ മക്കളെയോ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നുവെന്ന് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദിയുടെയും ശരീഫിന്‍െറയും നയങ്ങള്‍ ഒന്നുതന്നെയാണ്. മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ പര്‍വേസ് റാഷിദ് തന്ത്രപ്രധാന രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തില്ളെന്ന് എല്ലാവര്‍ക്കും അറിയാം. സുരക്ഷാ രഹസ്യങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് ശരീഫ്  തന്നെയാണെന്നും ഖാന്‍ ആരോപിച്ചു. പര്‍വേസ് മുശര്‍റഫിന്‍െറ ഏകാധിപത്യവും നവാസ് ശരീഫിന്‍െറ ജനാധിപത്യഭരണവും തമ്മില്‍ വ്യത്യാസമില്ളെന്നും ഇംറാന്‍ ഖാന്‍ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച നവാസ് ശരീഫിന്‍െറ രാജിയാവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ വന്‍ റാലിക്കൊരുങ്ങുകയാണ് തെഹ്രീകെ ഇന്‍സാഫ്.

Related News