Loading ...

Home Gulf

യുഎഇയില്‍ രണ്ടാഴ്ച്ചക്കകം ഇഎസ്ആർ വിവരം നൽകിയില്ലങ്കിൽ 10 ലക്ഷം രൂപവരെ പിഴ

ദുബായ്: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമങ്ങളിലാമ് ലോക രാജ്യങ്ങള്‍. യുഎഇയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ശക്തമായ സാമ്പത്തിക പരിഷ്കാര നടപടികളാണ് യുഎഇ രാജ്യത്തി നടപ്പില്‍ വരുത്തുന്നത്. ഇതില്‍ ഏറ്റവും അവസാനമായി നടപ്പിലാക്കുന്ന പരിഷ്കാരമാണ് ഇഎസ്ആർ (ഇക്കണോമിക് സബ്സ്റ്റൻസ് റഗുലേഷൻ. യുഎഇയിലെ ചെറുതും വലുതുമായ കമ്പനികള്‍ക്കെല്ലാം ഇഎസ്ആര്‍ വിവരങ്ങള്‍ നല്‍കാന്‍ ഇനി രണ്ടാഴ്ച സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

വാറ്റ് (വാല്യു ആഡഡ് ടാക്സ്) പോലെ സാമ്പത്തിക മേഖലയില്‍ യുഇഎ നടപ്പാക്കുന്ന ശക്തമായ സാമ്പത്തിക നടപടിയാണ് ഇഎസ്ആർ. നിയമത്തിന്‍റെ പഴുതുകളിലൂടെ നികുതി ഒഴിവാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ തടയാനാണ് എല്ലാ കമ്പനികള്‍ക്കും ഇഎസ്ആർ നിയമം കര്‍ശനമാക്കിയിരിക്കുന്നത്.വിവരങ്ങള്‍ നല്‍കന്നതില്‍ നിന്ന് ഏതെങ്കിലും കമ്പനികള്‍ ഒഴിഞ്ഞു നില്‍ക്കുകയോ വിമുഖത കാണിക്കുകയോ ചെയ്താല്‍ ഒരു ലക്ഷം മുതൽ പത്തുലക്ഷംരൂപ വരെ പിഴ അടയ്ക്കേണ്ടി വരും. ഇന്ത്യയില്‍ നിന്നുള്‍പ്പടെ സ്വന്തം ശ്രേണിയില്‍പ്പെട്ട വിദേശ കമ്പനികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇതിന്റെ പരിധിയിൽ വരും.

ഒമ്പത് തരം കാര്യങ്ങള്‍ ( ബാങ്കിങ്, ഇൻഷുറൻസ്, ഡിസ്ട്രിബ്യൂഷൻ ആൻഡ് സർവീസസ് മുതലായവ) നടത്തുന്ന സ്ഥാപനങ്ങള്‍ അതത് മേഖലയിലെ ലൈസന്‍സ് അധികാരികള്‍ക്ക് മുമ്പാകെ 30 ന് മുമ്പ് വിവരങ്ങള്‍ നല്‍കണം. ലൈസന്‍സ് അതോറിറ്റികളുടെ വ്യത്യാസം അനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് വ്യത്യാസം ഉണ്ട്.

നികുതികള്‍ ഒഴിവാക്കാനായി നികുതി രഹിതമായതോ, നികുതി കുറവുള്ളതോ ആയ രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ ഉണ്ടാക്കി ലാഭം മുഴുവന്‍ ആ രാജ്യങ്ങളിലെ ഇടപാടുകളിൽ കാണിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നിരവധി കേസുകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമം കര്‍ശനമാക്കുന്നതോടെ ഇതിന് തടയിടാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.


Related News