Loading ...

Home peace

ഗ്രേറ്റ് ബ്രിട്ടണിലെ മുഴുവൻ ഭവനങ്ങളെയും തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും; തിരുക്കർമങ്ങൾ ജൂൺ 19ന്

ബ്രിട്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മുഴുവൻ ഭവനങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കാൻ തയാറെടുത്ത് രൂപതാ നേതൃത്വം. ഈശോയുടെ തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട് 7.30ന് ഓൺലൈനിലൂടെയാണ് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഭവനങ്ങളെ ഒന്നടങ്കം തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നത്. à´¬à´¿à´·à´ªàµà´ªàµ മാർ ജോസഫ് സ്രാമ്പിക്കലിനുവേണ്ടി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് പ്രത്യേക വീഡിയോ സന്ദേശം പുറപ്പെടുവിച്ചു.വിശുദ്ധ മർഗരീത്ത മേരി അലകോക്കിലൂടെ 1673ൽ ദൈവം വെളിപ്പെടുത്തിയ തിരുഹൃദയത്തിന്റെ 12 വാഗ്ദാനങ്ങൾ ദൈവജനത്തിന്റെ ആത്മീയ, ഭൗതിക മേഖലകളിൽ അനുഗ്രഹ പൂർണമായ വിണ്ടെടുപ്പിന് സഹായമാകുമെന്ന ഓർമപ്പെടുത്തലോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്.വൈകിട്ട് 7.30ന് സാധിക്കുന്നിടത്തോളം കുടുംബാംഗങ്ങൾ ഒന്നിച്ചായിരിക്കാൻ ശ്രമിക്കണം. à´ˆ സമയത്ത്, അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്‌തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഓരോ ഭവനങ്ങളെയും ആശീർവദിച്ച് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ഒരു വിശ്വാസവും ഒരു ഹൃദയവും ഒരു മനസുമായി മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രയാണത്തിൽ തിരുഹൃദയ പ്രതിഷ്ഠ à´•àµ‚ടുതൽ ശക്തിപകരുമെന്നും മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് വ്യക്തമാക്കി

Related News