Loading ...

Home cinema

കപ്പേള ജൂണ്‍ 22നു നെറ്റ്ഫ്ലിക്സില്‍കപ്പേള' ജൂണ്‍ 22നു നെറ്റ്ഫ്ലിക്സില്‍

കലിഫോര്‍ണിയ : മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "കപ്പേള' ജൂണ്‍ 22നു നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശിപ്പിക്കും. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

വരനെ ആവശ്യമുണ്ട്, ഫോറന്‍സിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്ലിക്സില്‍ എത്തുന്ന മലയാള ചിത്രമാണ് കപ്പേള. ഹെലനുശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്.

മാര്‍ച്ച്‌ 6 നാണ് കപ്പേള തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ച്ച്‌ 16 വരെ തിയേറ്ററുകള്‍ അടച്ചിടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ലോക്ക്ഡൗണും കോവിഡ് കേസുകളുടെ വര്‍ധനവും മൂലം ഇതുവരെ തിയേറ്ററുകള്‍ തുറക്കാനായിട്ടില്ല. à´¤à´¿à´¯àµ‡à´±àµà´±à´±àµà´•à´³àµâ€ അടച്ചിട്ടതോടെ നിരവധി ചിത്രങ്ങളുടെ റിലീസും മുടങ്ങി. മോഹന്‍ലാന്‍ പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍, ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, തുടങ്ങിയവയുടെ റിലീസും മാറ്റിവച്ചിരിക്കുകയാണ്.

Related News