Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച 97 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 89 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇന്ന് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ സം​സ്ഥാ​ന​ത്ത് 21 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 65 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ന്ന 29 പേ​ര്‍​ക്കും (മ​ഹാ​രാ​ഷ്ട്ര 12, ഡ​ല്‍​ഹി 7, ത​മി​ഴ്നാ​ട് 5, ഗു​ജ​റാ​ത്ത് 2, ഹ​രി​യാ​ന 2, ഒ​റീ​സ 1 ) സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ മൂ​ന്ന് പേ​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚ 5, കൊ​ല്ലം 13, പ​ത്ത​നം​തി​ട്ട 11, ആ​ല​പ്പു​ഴ 09, കോ​ട്ട​യം 11, ഇ​ടു​ക്കി 6, എ​റ​ണാ​കു​ളം 6, തൃ​ശൂ​ര്‍ 6, പാ​ല​ക്കാ​ട് 14, മ​ല​പ്പു​റം 4, കോ​ഴി​ക്കോ​ട് 5, ക​ണ്ണൂ​ര്‍ 4, കാ​സ​ര്‍​ഗോ​ഡ് 3 എ​ന്നീ​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പോ​സീ​റ്റി​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം 9, കൊ​ല്ലം 8, പ​ത്ത​നം​തി​ട്ട 3, ആ​ല​പ്പു​ഴ 10, കോ​ട്ട​യം 2, എ​റ​ണാ​കു​ളം 4, തൃ​ശൂ​ര്‍ 22, പാ​ല​ക്കാ​ട് 11, മ​ല​പ്പു​റം 2, കോ​ഴി​ക്കോ​ട് 1, വ​യ​നാ​ട് 2, ക​ണ്ണൂ​ര്‍ 4, കാ​സ​ര്‍​ഗോ​ഡ് 11 എ​ന്നീ​ങ്ങ​നെ​യാ​ണ് കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍.

Related News