Loading ...

Home National

ഇന്ത്യ - ചൈന ചർച്ച പരാജയം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യാ​യ ഗാ​ല്‍​വ​ന്‍ താ​ഴ്വ​ര​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന മേ​ജ​ര്‍ ത​ല​ച​ര്‍​ച്ച​ക​ളും ധാ​ര​ണ​യാ​കാ​തെ പി​രി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മേ​ഖ​ല​യി​ല്‍ നി​ന്ന് സേ​നാ​പി​ന്‍​മാ​റ്റം ന​ട​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സേ​നാം​ഗ​ങ്ങ​ള്‍ പി​ന്‍​മാ​റി​യി​ട്ടി​ല്ല. അ​തി​ര്‍​ത്തി ജി​ല്ല​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ര​മാ​വ​ധി ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്നും എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. à´¤à´¿â€‹à´™àµà´•â€‹à´³à´¾â€‹à´´àµà´š രാ​ത്രി ചൈ​നീ​സ് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​മാ​യി ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ 20 ഇ​ന്ത്യ​ന്‍ ജ​വാ·ാ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍ ബു​ധ​നാ​ഴ്ച ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലു​ണ്ടാ​യ à´ˆ ​അ​പ്ര​തീ​ക്ഷി​ത​സം​ഭ​വം ര​ണ്ട് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന.

ഇ​ത് ആ​സൂ​ത്രി​ത​മാ​യ അ​ക്ര​മ​മാ​യി​രു​ന്നെ​ന്നും, ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ചൈ​ന മാ​ത്ര​മാ​ണെ​ന്നും ജ​യ​ശ​ങ്ക​ര്‍ ച​ര്‍​ച്ച​യി​ല്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്തെ​ന്നും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Related News