Loading ...

Home National

രാജ്യത്ത് ഇനി ലോക്കഡോൺ ഇല്ല;പ്രധാനമന്ത്രി

രാജ്യത്ത് ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പുനസ്ഥാപിക്കുമെന്ന വാര്‍ത്ത പ്രധാനമന്ത്രി നിഷേധിച്ചു. ലോക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ കോവിഡ് രോഗപരിശോധന വര്‍ധിപ്പിക്കണം. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപെടുത്തണം.

Related News