Loading ...

Home International

യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു

ജ​നീ​വ ഇ​ന്ത്യ​യ്ക്ക് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യി​ല്‍ അം​ഗ​ത്വം ല​ഭി​ച്ചു. താ​ത്കാ​ലി​ക അം​ഗ​ത്വ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. 2021-2022 വ​ര്‍​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 193 അം​ഗ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ 184 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് രാ​ജ്യം യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ താ​ത്കാ​ലി​ക​മാ​യി ഇ​ടം​പി​ടി​ച്ച​ത്.

ഇ​ന്ത്യ​യ്ക്കൊ​പ്പം അ​യ​ര്‍​ല​ന്‍​ഡ്, മെ​ക്സി​ക്കോ, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളും ര​ക്ഷാ​സ​മി​തി​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 192 അം​ഗ​രാ​ജ്യ​ങ്ങ​ളാ​ണ് വോ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​യ 128 വോ​ട്ടു​ക​ളാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€, ഇ​ന്ത്യ​യ്ക്ക് 184 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. ആ​കെ 15 അം​ഗ​ങ്ങ​ളാ​ണ് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ലു​ള്ള​ത്. ഇ​തി​ല്‍ അ​ഞ്ച് രാ​ജ്യ​ങ്ങ​ള്‍​ക്ക് സ്ഥി​രാം​ഗ​ത്വ​മു​ണ്ട്. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന, യു​കെ, ഫ്രാ​ന്‍​സ് എ​ന്നി​വ​യാ​ണ് സ്ഥി​രാം​ഗ​ങ്ങ​ള്‍.

1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ യു​എ​ന്‍ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്. 2011-12 ലാ​യി​രു​ന്നു ഇ​ന്ത്യ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യ​ത്.

Related News