Loading ...

Home USA

ചൈനക്കെതിരെ പ​സി​ഫി​ക്കി​ല്‍ യു​ദ്ധ​ക്ക​പ്പ​ലു​ക​ള്‍ വി​ന്യ​സി​ച്ച്‌ യു​എ​സ്

പ​സി​ഫി​ക് മേ​ഖ​ല​യി​ല്‍ സേ​ന​യെ വി​ന്യ​സി​ച്ച്‌ യു​എ​സ്. മൂ​ന്നു വ​ന്‍ വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​വി​ടെ വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണു ചൈ​ന​യ്ക്കെ​തി​രെ ഒ​രേ സ​മ​യം മൂ​ന്നു വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ല്‍ യു​എ​സ് നാ​വി​ക​സേ​ന വി​ന്യ​സി​ക്കു​ന്ന​ത്.

യു​എ​സ്‌എ​സ് റൊ​ണാ​ള്‍​ഡ് റീ​ഗ​ന്‍, യു​എ​സ്‌എ​സ് തി​യോ​ഡോ​ര്‍ റൂ​സ്വെ​ല്‍​റ്റ് എ​ന്നി​വ പ​ടി​ഞ്ഞാ​റ​ന്‍ പ​സി​ഫി​ക്കി​ലും യു​എ​സ്‌എ​സ് നി​മി​റ്റ്സ് കി​ഴ​ക്കു ഭാ​ഗ​ത്തു​മാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നു യു​എ​സ് നേ​വി അ​റി​യി​ച്ചു. ഓ​രോ ക​പ്പ​ലി​ലും അ​റു​പ​തി​ലേ​റെ വി​മാ​ന​ങ്ങ​ളു​ണ്ട്. വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ള്‍​ക്കു പു​റ​മെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും യു​എ​സ് വി​ന്യ​സി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. 2017-ല്‍ ​ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വാ​യു​ധ ഭീ​ഷ​ണി​ക​ളെ തു​ട​ര്‍​ന്നു​ള്ള വി​ന്യാ​സ​ത്തി​നു ശേ​ഷം പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ ഇ​ത്ര​യും യു​എ​സ് സൈ​നി​ക സാ​ന്നി​ധ്യം ആ​ദ്യ​മാ​ണ്. കോ​വി​ഡ് ഭീ​തി മു​ത​ലെ​ടു​ത്ത് ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ചൈ​ന പി​ടി​ച്ച​ട​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​ക​ളെ തു​ട​ര്‍​ന്നാ​ണ് യു​എ​സ് സേ​ന​യു​ടെ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ത​ര്‍​ക്ക​ത്തി​ലു​ള്ള ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ സൈ​നി​ക​രെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നു ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ് കു​റ്റ​പ്പെ​ടു​ത്തി

Related News