Loading ...

Home National

രാജ്യത്ത് കോവിഡ് മരണം 12000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് മരണം ഉയരുന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12000 കടന്നു. ഇതുവരെ 12237 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ 334 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 12,881 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒറ്റദിവസം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലുളള റെക്കോര്‍ഡ് വര്‍ധനയാണിത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു. നിലവില്‍ 160,384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,94,324 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം അതിവേഗം തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മൂവായിരത്തിലധികം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 3307 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 114പേര്‍ മരിച്ചു. 1,16,753പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 5651പേര്‍ മരിച്ചു.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 50,000കടന്നു. 2,174പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 50,193ആയി. 48 മണിക്കൂറിനുള്ളില്‍ 576പേരാണ് മരിച്ചത്.

Related News