Loading ...

Home cinema

ലഡാക്ക് സഘര്‍ഷം: ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമാ ലോകം

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫീസറും 19 സൈനികരും കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്ത്യ. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് സിനിമാലോകം. അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, വിക്കി കൗശല്‍, ഇന്ദ്രജിത്ത്, അക്ഷയ് കുമാര്‍ എന്നു തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.'അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും നമ്മളുടെ സുരക്ഷിതരാക്കാനും വേണ്ടിയാണ്. à´‡à´¨àµà´¤àµà´¯à´¨àµâ€ ആര്‍മി ഓഫീസര്‍മാരെയും ജവാന്‍മാരെയും സല്യൂട്ട് ചെയ്യുന്നു, ജയ് ഹിന്ദ്. ' അമിതാഭ് ബച്ചന്‍ കുറിക്കുന്നു.

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'മരണത്തെ ഭയമില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍, അയാള്‍ ഒന്നുകില്‍ കള്ളം പറയുകയാണ്, അല്ലെങ്കില്‍ അയാള്‍ ഒരു പട്ടാളക്കാരനാണ്. ജീവന്‍ ബലിയര്‍പ്പിച്ച ധീരരായവര്‍ക്ക് സല്യൂട്ട്' മഞ്ജു വാര്യര്‍ കുറിച്ചു.

Related News