Loading ...

Home Gulf

യുഎഇയില്‍ റാപിഡ് ടെസ്റ്റിന് വിധേയമായ യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

അബുദാബി : à´šà´¾à´°àµâ€à´Ÿàµà´Ÿà´°àµâ€ വിമാനത്തില്‍ യു à´Ž à´‡ യില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു à´Ž ഇയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും യു à´Ž à´‡ യിലെ വിവിധ വിമാനത്താവളങ്ങളില്‍ റാപിഡ് പരിശോധന നടത്തുന്നുണ്ട്. അതുകൊണ്ട് പുതിയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നില്ലെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജി സി സിയില്‍ യു à´Ž à´‡ അല്ലാത്ത രാജ്യങ്ങളില്‍ ഇത്തരം സൗകര്യമില്ല. à´•à´´à´¿à´žàµà´ž ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയ നിരവധി യാത്രക്കാരെ പരിശോധിച്ചപ്പോള്‍ കൊവിഡ് പോസറ്റീവ് ആയിരുന്നു. അതുകൊണ്ടാണ് കേന്ദ്ര, കേരള സംസ്ഥാന സര്‍ക്കാറുകള്‍ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു à´Ž à´‡ അല്ലാത്ത രാജ്യങ്ങളില്‍ നിന്നും യാത്രചെയ്യുന്ന യാത്രക്കാര്‍ക്കാണ് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമുള്ളത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇക്കാര്യത്തില്‍ യു à´Ž ഇയിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 19ന് ശേഷം യു à´Ž à´‡ യുടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് നിരവധി വിമാനങ്ങള്‍ സര്‍വീസ് നടത്തും. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് ദിവസവും വിമാനങ്ങളുണ്ടാകും.യു à´Ž à´‡ യില്‍ നിന്നും വന്ദേ ഭാരത് വഴി കൂടുതല്‍ വിമാനങ്ങള്‍ക്ക് ശ്രമിച്ചുവരികയാണെന്നും, അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Related News