Loading ...

Home USA

യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ ചൈനീസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക്

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ ചൈ​​നീ​​സ് നേ​​താ​​ക്ക​​ളു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്തും. ഹോ​​ണോ​​ലു​​ലു​​വി​​ലെ ഹി​​ക്കാം എ​​യ​​ര്‍​​ഫോ​​ഴ്സ് ബേ​​സി​​ല്‍ ഇ​​ന്ന് ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ വ​​കു​​പ്പി​​ലെ യാ​​ങ് ജി​​യേ​​ച്ചി​​യു​​മാ​​യി പോം​​പി​​യോ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന് സ്റ്റേ​​റ്റ് ഡി​​പ്പാ​​ര്‍​​ട്ട്മെ​​ന്‍റ് വ്യ​​ക്ത​​മാ​​ക്കി.

വാ​​ഷിം​​ഗ്ട​​ണും ബെ​​യ്ജിം​​ഗും ത​​മ്മി​​ല്‍ അ​​ടു​​ത്ത​​യി​​ടെ ബ​​ന്ധം വ​​ഷ​​ളാ​​യി​​രു​​ന്നു. കൊ​​റോ​​ണ വൈ​​റ​​സ് സം​​ബ​​ന്ധി​​ച്ച്‌ ബെ​​യ്ജിം​​ഗ് യ​​ഥാ​​സ​​മ​​യം മു​​ന്ന​​റി​​യി​​പ്പു ന​​ല്‍​​കാ​​ത്ത​​ത് ലോ​​ക​​മാ​​സ​​ക​​ലം വൈ​​റ​​സ് പ​​ട​​രാ​​നി​​ട​​യാ​​ക്കി​​യെ​​ന്ന് അ​​മേ​​രി​​ക്ക​​യ്ക്കു പ​​രാ​​തി​​യു​​ണ്ട്. à´‡â€‹â€‹à´°àµâ€‹â€‹à´°à´¾â€‹â€‹à´œàµà´¯â€‹â€‹à´™àµà´™â€‹â€‹à´³àµà´‚ ത​​മ്മി​​ലു​​ള്ള വാ​​ണി​​ജ്യ​​ബ​​ന്ധ​​വും മോ​​ശ​​മാ​​യി. ഹോ​​ങ്കോം​​ഗി​​ന്‍റെ പ​​ദ​​വി സം​​ബ​​ന്ധി​​ച്ചും ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ഭി​​ന്ന​​ത​​യു​​ണ്ട്.

Related News