Loading ...

Home Kerala

തോട്ടപ്പള്ളിയിലെ കരിമണല്‍ നീക്കം നിറുത്തിവയ്‌ക്കണം, കെ.എം.എം.എല്ലിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയില്‍ വിവാദമായ കരിമണല്‍ നീക്കം നിറുത്തിവയ്ക്കാന്‍ കെ.à´Žà´‚.à´Žà´‚.എല്ലിന് ഹൈക്കോടതിയുടെ നിര്‍ദേശം. സ്റ്റോപ്പ് മെമ്മോ ലംഘിച്ച്‌ കെ.à´Žà´‚.à´Žà´‚.എല്‍ കരിമണല്‍ കടത്തുന്നതിന് എതിരെ സമര സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പുറക്കാട് പഞ്ചായത്ത്‌ നല്‍കിയ സ്റ്റോപ്പ്‌ മെമ്മോ കെ.à´Žà´‚.à´Žà´‚.എല്‍ അനുസരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.പൊഴി മുറിച്ചുള്ള മണല്‍ നീക്കത്തിന് പുറക്കാട് പഞ്ചായത്ത് എതിരല്ല. എന്നാല്‍, കരിമണല്‍ കൊണ്ടുപോകുന്നതിന് എതിരെയാണ് കോണ്‍​ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അതേസമയം തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. à´…ടുത്ത ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. തോട്ടപ്പള്ളി സ്വദേശി à´Žà´‚.എച്ച്‌ വിജയന്‍ ആണ് ഹര്‍ജിക്കാരന്‍. ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്ന് കോണ്‍​ഗ്രസ് പ്രതികരിച്ചു.

Related News